HomeGULF24 ലക്ഷം ദിനാർ ബാങ്ക് കടം; യാത്രാവിലക്ക് റദ്ദാക്കി അപ്പീൽ കോടതി.

24 ലക്ഷം ദിനാർ ബാങ്ക് കടം; യാത്രാവിലക്ക് റദ്ദാക്കി അപ്പീൽ കോടതി.

spot_img

കുവൈത്ത് സിറ്റി : ബാങ്കിൽ 24 ലക്ഷം കുവൈത്ത് ദിനാറിന്റെ കടബാധ്യതയുള്ള കുവൈത്ത് പൗരയ്ക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് അപ്പീൽ കോടതി റദ്ദാക്കി.ബാങ്കിന് നൽകാനുള്ള വൻതുക തിരിച്ചടയ്ക്കണമെന്ന കോടതി വിധിയെ തുടർന്ന് യുവതിക്കെതിരെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ യാത്രാവിലക്ക് തുടരുന്നതിനുള്ള നിയമപരമായ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.

കടബാധ്യത നിലനിൽക്കുന്നു എന്ന കാരണത്താൽ മാത്രം ഒരാളുടെ യാത്രാസ്വാതന്ത്ര്യം തടയാനാവില്ലെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ മുഹമ്മദ് അൽ ദാഗർ കോടതിയിൽ വാദിച്ചു.കടക്കാരൻ രാജ്യം വിട്ട് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നതിന് വ്യക്തമായ കാരണങ്ങളും കടം തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക ശേഷി സംബന്ധിച്ച തെളിവുകളും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാദങ്ങൾ പരിഗണിച്ച കോടതി, യാത്രാവിലക്ക് തുടരുന്നതിനുള്ള നിയമപരമായ നിബന്ധനകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി ഉത്തരവ് റദ്ദാക്കുകയായിരുന്നു. കടത്തിന്റെ തുക മാത്രം അടിസ്ഥാനമാക്കി യാത്രാവിലക്ക് തുടരാനാവില്ലെന്നതാണ് കേസിലെ കോടതി തീരുമാനം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!