HomeGULFമയക്കുമരുന്നിനെതിരെയുള്ള ആരോഗ്യ മന്ത്രാലയ ക്യാമ്പയിൻ

മയക്കുമരുന്നിനെതിരെയുള്ള ആരോഗ്യ മന്ത്രാലയ ക്യാമ്പയിൻ

Google search engine

കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരായ ആരോഗ്യ മന്ത്രാലയത്തിൻ്റെബോധവൽക്കരണ കാമ്പയിൻ സമാപിച്ചു. ഈ മാസം 12-ന് ആരംഭിച്ച ഈ കാമ്പയിൻ, കുവൈത്ത് സെന്റർ ഫോർ അഡിക്ഷൻ ട്രീറ്റ്‌മെന്റുമായും മറ്റ് നിരവധി സ്ഥാപനങ്ങളുമായും സഹകരിച്ചാണ് നടത്തിയത്. യുവജനങ്ങളെയും കൗമാരക്കാരെയും മയക്കുമരുന്നിൻ്റെ പിടിയിൽപ്പെടാതെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ കാമ്പയിൻ ലക്ഷ്യമിട്ടത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയാകുകയും ആഗോള വെല്ലുവിളിയായി മാറുകയും ചെയ്ത ഈ പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഈ അവസരത്തിൽ മന്ത്രാലയത്തിലെ ആരോഗ്യ പ്രൊമോഷൻ വിഭാഗം ഡയറക്ടർ ഡോ. അബീർ അൽ ബഹൂ പറഞ്ഞു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!