Thursday, January 1, 2026
HomeGULFവ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ചു.

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ചു.

Google search engine

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച രണ്ട് വ്യാപാര സ്ഥാപനങ്ങൾ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 1,145 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതെന്ന് കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു. അഹമ്മദിയിൽ നിന്ന് മാത്രം 880 വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെടുത്തു.ഹവല്ലിയിൽ ഗുണനിലവാരമില്ലാത്തതും വ്യാജവുമായ 265 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ലോഗോ പതിപ്പിച്ച വനിതകളുടെ ഹാൻഡ് ബാഗുകൾ, ചെരിപ്പുകൾ, വാച്ചുകൾ, ആഭരണങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും.നിയമലംഘനം കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളും മന്ത്രാലയം സീൽ ചെയ്തു. പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടുകയും തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!