HomeGULFഅറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചിടുന്നു; ഗതാഗത നിയന്ത്രണം വ്യാഴാഴ്ച മുതൽ

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചിടുന്നു; ഗതാഗത നിയന്ത്രണം വ്യാഴാഴ്ച മുതൽ

spot_img

കുവൈത്ത് സിറ്റി: റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന പാതകളിലൊന്നായ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗമാണ് ഗതാഗത മാറ്റം സംബന്ധിച്ച അറിയിപ്പ് നൽകിയത്. ‘എൻജിനീയേഴ്സ് അസോസിയേഷൻ’ ജംഗ്ഷൻ മുതൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റും സെക്കൻഡ് റിംഗ് റോഡും കൂടിച്ചേരുന്ന ജംഗ്ഷൻ വരെയുള്ള ഭാഗമാണ് പൂർണ്ണമായും അടച്ചിടുന്നത്. വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ നിയന്ത്രണം ആരംഭിക്കും. ജനുവരി 11 ഞായറാഴ്ച പുലർച്ചെ 5 മണി വരെ ഈ നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.റോഡിന്‍റെ അറ്റകുറ്റപ്പണികൾ വേഗത്തിലും കൃത്യമായും പൂർത്തിയാക്കുന്നതിനാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനയാത്രക്കാർ ഈ ദിവസങ്ങളിൽ പകരം പാതകൾ ഉപയോഗിക്കണമെന്ന് ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു. ഡ്രൈവർമാർ റോഡ് നിയമങ്ങൾ പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!