HomeGULFകുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തം; ജഹ്‌റയിലും അഹമ്മദിയിലുമായി മദ്യവുമായി രണ്ടുപേർ പിടിയിൽ

കുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തം; ജഹ്‌റയിലും അഹമ്മദിയിലുമായി മദ്യവുമായി രണ്ടുപേർ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പട്രോളിംഗ് ശക്തമാക്കിയതിനെത്തുടർന്ന് ജഹ്‌റയിലും അഹമ്മദിയിലുമായി രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ജഹ്‌റയിലെ കബ്ദ് റോഡിൽ വെച്ച് നടന്ന പരിശോധനയിലാണ് നാല്പതുകാരനായ ഒരാൾ മദ്യവുമായി പിടിയിലായത്. പട്രോളിംഗിനിടെ റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർ, വാഹനത്തിനുള്ളിലുണ്ടായിരുന്ന വ്യക്തി മദ്യലഹരിയിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് വിദേശമദ്യക്കുപ്പിയും പിടിച്ചെടുത്തു. കുറ്റകൃത്യങ്ങളിൽ മുൻപും പങ്കാളിയായിട്ടുള്ള ഇയാളെയും മദ്യശേഖരത്തെയും മേൽനടപടികൾക്കായി ജഹ്‌റ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.മറ്റൊരു സംഭവത്തിൽ അഹമ്മദി സുരക്ഷാ വിഭാഗം മംഗാഫ് മേഖലയിൽ നിന്ന് ഏഷ്യൻ സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു. പട്രോളിംഗിനിടെ രാത്രി വൈകി സംശയകരമായ സാഹചര്യത്തിൽ ഒരു ബാഗുമായി നടന്ന ഇയാളെ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോഴാണ് സ്പോൺസറുടെ അടുത്തുനിന്നും ഒളിച്ചോടിയ കേസിൽ പ്രതിയാണെന്ന് വ്യക്തമായത്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ്, തുടർ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പിടിയിലായ രണ്ടുപേർക്കെതിരെയും നിയമപരമായ നടപടികൾ ആരംഭിച്ചതായും ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!