തിരുവനന്തപുരം: കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. രാത്രിയിൽ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി.
വീട്ടുകാരെ പൂട്ടിയിട്ടാണ് ഈ കുട്ടി കാറുമായി ഇറങ്ങിയത്.പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിദ്യാർത്ഥിക്കും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും നിസാരമായ പരിക്കേറ്റു. സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.


