HomeGULFസ്കൂളുകളിൽ ഇന്ന് ഹാജർ ഓൺലൈൻ മാത്രം; അധ്യാപകർക്കും ജീവനക്കാർക്കും നേരിട്ടെത്തുന്നതിന് വിലക്ക്.

സ്കൂളുകളിൽ ഇന്ന് ഹാജർ ഓൺലൈൻ മാത്രം; അധ്യാപകർക്കും ജീവനക്കാർക്കും നേരിട്ടെത്തുന്നതിന് വിലക്ക്.

Google search engine

കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് ചൊവ്വാഴ്ച (മാർച്ച് 3, 2026) ഇൻ-പേഴ്സൺ ഹാജർ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽമാർ, അസിസ്റ്റന്റ് പ്രിൻസിപ്പൽമാർ, ഡിപ്പാർട്ട്മെന്റ് തലവൻമാർ, അധ്യാപകർ, മറ്റ് ഭരണവിഭാഗം ജീവനക്കാർ എന്നിവർ സ്കൂൾ പരിസരത്ത് നേരിട്ടെത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ ജില്ലാ ഡയറക്ടർമാർ സൂപ്പർവൈസർമാർക്ക് നിർദ്ദേശം നൽകി.മൈക്രോസോഫ്റ്റ് ടീംസ് ആപ്ലിക്കേഷൻ വഴി ഓൺലൈനായി മാത്രമേ ഹാജർ രേഖപ്പെടുത്താവൂ എന്നും അഡ്മിനിസ്ട്രേറ്റീവ് ജോലികളും അധ്യാപനവും ഇതിലൂടെ തന്നെ തുടരണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് ഈ തീരുമാനം. എല്ലാ സ്കൂളുകളും ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!