HomeGULFകുവൈറ്റിൽ വ്യാജ ലൈംഗിക ഉത്തേജക മരുന്നുകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിച്ച് വിറ്റ ഇന്ത്യക്കാരനുൾപ്പടെയുള്ള സംഘം അറസ്റ്റിൽ

കുവൈറ്റിൽ വ്യാജ ലൈംഗിക ഉത്തേജക മരുന്നുകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിച്ച് വിറ്റ ഇന്ത്യക്കാരനുൾപ്പടെയുള്ള സംഘം അറസ്റ്റിൽ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലൈസൻസില്ലാത്ത ലൈംഗിക ഉത്തേജക മരുന്നുകളും പോഷകാഹാര സപ്ലിമെന്റുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സ്വന്തമായി നിർമ്മിച്ച് വിൽപന നടത്തുകയും ചെയ്ത രണ്ട് പ്രവാസികളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ഒരു സിറിയൻ പൗരനും ഇന്ത്യൻ പൗരനുമാണ് പിടിയിലായത്.

ഒന്നാം പ്രതി സോഷ്യൽ മീഡിയ വഴി ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും ലൈസൻസില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യുന്നതായി ജഹ്റ ഗവർണറേറ്റിലെ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മുത്ല റെസിഡൻഷ്യൽ ഏരിയയിൽ നിന്നാണ് സിറിയൻ പൗരനെ പിടികൂടിയത്. ഇവിടെ നിന്ന് നിരവധി ഉൽപ്പന്നങ്ങളും വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 82 കുവൈറ്റി ദിനാറും പിടിച്ചെടുത്തിട്ടുണ്ട്. തനിക്ക് ഈ ഉൽപ്പന്നങ്ങൾ നൽകിയത് രണ്ടാമത്തെ പ്രതിയാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫർവാനിയയിൽ വെച്ച് ഇന്ത്യൻ പൗരനായ രണ്ടാം പ്രതി പിടിയിലായത്.

വിവിധ തരം ഗുളികകളും മറ്റ് വസ്തുക്കളും സ്വന്തം താമസസ്ഥലത്ത് വെച്ച് പൊടിച്ച് കൂട്ടിക്കലർത്തി വ്യാജ ഉത്തേജക മരുന്നുകളും സപ്ലിമെന്റുകളും നിർമ്മിച്ച് പാക്ക് ചെയ്ത് വിൽപന നടത്തിവരികയായിരുന്നു ഇയാൾ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇയാളുടെ പക്കൽ നിന്ന് വിവിധതരം ഉത്തേജക മരുന്നുകൾ അടങ്ങിയ 151 കാർട്ടണുകളും വിൽപ്പനയിലൂടെ ലഭിച്ച 226 കുവൈറ്റി ദീനാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!