HomeCommunityമതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഒ.ഐ.സി.സി കുവൈറ്റ് ഇഫ്താർ സംഗമം

മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഒ.ഐ.സി.സി കുവൈറ്റ് ഇഫ്താർ സംഗമം

Google search engine

കുവൈറ്റ് സിറ്റി: സാമൂഹിക ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉജ്ജ്വല മാതൃകയായി ഒ.ഐ.സി.സി കുവൈറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. 2026 ഫെബ്രുവരി 26-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും കുടുംബങ്ങളും പങ്കെടുത്തു.

ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂകളീക്കൽ അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ കമ്മറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രവാസി ജീവിതത്തിലെ ഒത്തൊരുമയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സംഗമം.കെ എം സി സി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി റമദാൻ സന്ദേശം നൽകി ജോബിൻ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇല്യാസ് പുതുവാച്ചേരി നന്ദി രേഖപ്പെടുത്തി. രാമകൃഷ്ണൻ കള്ളാർ ഏകോപനം നിർവ്വഹിച്ചു .ഡോ. അമീർ, ബിനു ചേമ്പാലയം,’എം. എ നിസ്സാം തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ വാണിജ്യ വ്യവസായ സാമൂഹിക മാധ്യമ രംഗങ്ങളിലെ പ്രമുഖരായ മുഹമ്മദ് അലി, മുസ്തഫ, അനിൽ പി അലക്സ്, സത്താർ കുന്നിൽ, അസീസ് തിക്കോടി,സുൽഫിക്കർ എം.പി, എസ്.എ ലബ്ബ, കൃഷ്‌ണൻ കടലുണ്ടി, രാജേഷ്, അനിയൻ കുഞ്ഞു, ഷൈജിത്, സന്തോഷ് പുനത്തിൽ, ഇല്യാസ് തുടങ്ങിയവർ പങ്കെടുത്തു.

നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ സിദ്ദിഖ് അപ്പക്കൻ, വിപിൻ മങ്ങാട്, ജലിൻ തൃപ്രയാർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ശംസുദ്ധീൻ ടി കെ , നിബു ജേക്കബ്, റസാക്ക് ചെറുതുരുത്തി സെക്രട്ടിമാരായ റെജി കോരുത് , ജോസഫ് മാത്യു, ജിംസൺ മാത്യു, സോജി എബ്രഹാം മാർട്ടിൻ പടയാട്ടിൽ,സുബാഷ് പി നായർ, ജോയിൻ ട്രഷാർ കോശി ബോസ്,ഒ.ഐ.സി.സി ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, യൂത്ത് വിങ്, വനിതാ വിങ് പ്രതിനിധികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമൂഹത്തിലെ നാനാ തുറയിലുള്ള നിരവധിപേരാണ് ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!