HomeGULFകുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; അബ്ദലി അതിർത്തി വഴി കടത്താൻ ശ്രമിച്ച 47 കിലോ ക്രിസ്റ്റൽ...

കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; അബ്ദലി അതിർത്തി വഴി കടത്താൻ ശ്രമിച്ച 47 കിലോ ക്രിസ്റ്റൽ മെത്തും രാസവസ്തുക്കളുമായി ഒരാൾ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് അബ്ദലി അതിർത്തി വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ പിടികൂടി.

ഏകദേശം 47 കിലോയോളം ക്രിസ്റ്റൽ മെത്തും ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന 45 ലിറ്റർ മാരകമായ ദ്രാവകവുമാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ നിർണ്ണായക ഓപ്പറേഷൻ.കബ്ദ് മേഖലയിലെ ഒരു ഫാമിൽ മയക്കുമരുന്ന് നിർമ്മാണവും കടത്തവും നടത്തിവന്നതുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഈ നടപടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ചാണ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം പ്രതിയെ കുടുക്കിയത്.

ഇറാഖിൽ നിന്ന് അബ്ദലി അതിർത്തി വഴി കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന പ്രതിയെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!