HomeGULFനെതന്യാഹുവിന്റെ യുഎൻ പ്രസംഗം ബഹിഷ്കരിച്ച് കുവൈത്ത് ഉൾപ്പെടെ 70ഓളം രാജ്യങ്ങൾ; കൂട്ടത്തോടെ സഭ വിട്ടിറങ്ങി പ്രതിനിധികൾ

നെതന്യാഹുവിന്റെ യുഎൻ പ്രസംഗം ബഹിഷ്കരിച്ച് കുവൈത്ത് ഉൾപ്പെടെ 70ഓളം രാജ്യങ്ങൾ; കൂട്ടത്തോടെ സഭ വിട്ടിറങ്ങി പ്രതിനിധികൾ

spot_img

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗം കുവൈത്ത് ഉൾപ്പെടെ എഴുപതോളം രാജ്യങ്ങളുടെ പ്രതിനിധികൾ ബഹിഷ്കരിച്ചു.ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളിലും മേഖലയിലെ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് രാജ്യങ്ങളുടെ പ്രതിനിധികൾ സഭയിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയത്.

81-ാമത് യുഎൻ പൊതുസഭയിൽ നെതന്യാഹു പ്രസംഗിക്കാനായി വേദിയിലെത്തിയതോടെയാണ് നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ ഇരിപ്പിടങ്ങൾ ഉപേക്ഷിച്ചത്. ചില രാജ്യങ്ങൾ ജൂനിയർ നയതന്ത്ര ഉദ്യോഗസ്ഥരെ മാത്രം സഭയിൽ നിലനിർത്തിയപ്പോൾ മറ്റു ചില രാജ്യങ്ങൾ പ്രസംഗത്തിൽ പങ്കെടുത്തില്ല. കുവൈത്തിന് പുറമെ സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഇറാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഇറാഖ്, ലെബനൻ, മലേഷ്യ, ഇന്തോനേഷ്യ, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം അമേരിക്ക, ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പ്രസംഗം കേൾക്കാൻ സഭയിൽ തുടർന്നു.പ്രതിനിധികളുടെ കൂട്ടത്തോടെയുള്ള ഇറങ്ങിപ്പോക്കിനെ നെതന്യാഹു പ്രസംഗത്തിനിടെ വിമർശിക്കുകയും ഇസ്രായേൽ സ്വയം പ്രതിരോധിക്കാനുള്ള നടപടികൾ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രതിനിധികൾ സഭ വിട്ടതോടെ യുഎൻ പൊതുസഭയിലെ വലിയൊരു ഭാഗം ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!