HomeGULFകുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഭക്ഷ്യസ്ഥാപനം പിടിയിൽ; 150 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഭക്ഷ്യസ്ഥാപനം പിടിയിൽ; 150 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി : കുവൈത്തിലെ അഹ്മദി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഭക്ഷ്യസ്ഥാപനം കണ്ടെത്തി. നിയമലംഘനങ്ങളുടെ ഭാഗമായി 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിച്ചു.

കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ അഹ്മദി ഗവർണറേറ്റ് പരിശോധനാ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ ഭക്ഷ്യസ്ഥാപനം പ്രവർത്തിപ്പിക്കൽ, മായം കലർന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും വിതരണവും, ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങളുടെ ലംഘനം എന്നിവ പരിശോധനയിൽ കണ്ടെത്തി.

ജീവനക്കാരുടെ വ്യക്തിശുചിത്വത്തിലും സ്ഥാപനത്തിലെ പൊതുശുചിത്വത്തിലും വീഴ്ചകൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.നിയമലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!