HomeCommunityലോക കേരളസഭ റദ്ദാക്കിയത് സ്വാഗതാർഹം: ഇൻകാസ് കുവൈത്ത്

ലോക കേരളസഭ റദ്ദാക്കിയത് സ്വാഗതാർഹം: ഇൻകാസ് കുവൈത്ത്

spot_img

കുവൈത്ത്സിറ്റി: ലോക കേരളസഭ അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹവും ശരിയായ നടപടിയുമാണെന്ന് കുവൈത്തിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസ് അഭിപ്രായപ്പെട്ടു.

അഞ്ച് എഡിഷനുകളിലായി കോടികണക്കിന് രൂപ ചെലവഴിച്ചിട്ടും സാധാരണക്കാരായ പ്രവാസികളുടെ തൊഴിൽ സുരക്ഷ, പുനരധിവാസം, അനിയന്ത്രിതമായ വിമാനക്കൂലി വർദ്ധനവ് തുടങ്ങിയ കാതലായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഭയ്ക്ക് കഴിഞ്ഞിട്ടില്ല. സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മുൻഗണന നൽകുന്ന രീതിയിലായിരുന്നു ഇതിന്റെ ഘടന. യഥാർത്ഥ പ്രവാസി തൊഴിലാളികൾക്ക് ഇതിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

പ്രവാസി ഇൻഷുറൻസ് ഉൾപ്പെടെ സഭയുടെ നേട്ടമായി പ്രചരിപ്പിച്ച പല പദ്ധതികളും മുൻപേ നിലവിലുണ്ടായിരുന്നതോ അല്ലെങ്കിൽ നോർക്ക (NORKA) വഴി നേരിട്ട് നടപ്പിലാക്കാമായിരുന്നതോ ആണ്. കൂടാതെ, ലോക കേരളസഭയിൽ ഉയന്നുവന്ന ഭൂരിഭാഗം നിർദ്ദേശങ്ങളും വെറും വാഗ്ദാനങ്ങളായി അവശേഷിക്കുകയാണുണ്ടായത്.

പ്രവാസികളുടെ യഥാർത്ഥ ആവശ്യങ്ങൾക്കായി ലോക കേരളസഭയ്ക്ക് പകരം കൃത്യവും കാര്യക്ഷമവുമായ ബദൽ സംവിധാനം കൊണ്ടുവരുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറപ്പ് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണ്. സാധാരണക്കാരായ പ്രവാസികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ക്ഷേമപദ്ധതികൾക്കാണ് ഇനി മുൻഗണന നൽകേണ്ടതെന്നും, ലോക കേരളസഭ പിരിച്ചുവിട്ട് യഥാർത്ഥ പ്രവാസി ക്ഷേമം ഉറപ്പാക്കാനുള്ള നീക്കത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ഇൻകാസ് നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!