HomeGULFകുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; ഹവല്ലിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ബംഗ്ലാദേശ് പൗരൻ...

കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; ഹവല്ലിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ബംഗ്ലാദേശ് പൗരൻ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്തുകാരെയും നിയമലംഘകരെയും ലക്ഷ്യമിട്ട് കുവൈറ്റിൽ സുരക്ഷാ സേന നടത്തുന്ന ശക്തമായ പരിശോധനയുടെ ഭാഗമായി, മയക്കുമരുന്ന് കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്ത ബംഗ്ലാദേശ് പൗരനെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.തുറന്ന പാർക്കിംഗ് ഏരിയയിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ, ഓപ്പറേഷൻസ് ആൻഡ് പെട്രോൾസ് ഡിപ്പാർട്ട്മെന്റിന്റെ വെഹിക്കിൾ ഓപ്പറേഷൻസ് സെക്ഷൻ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ മുൻകരുതൽ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച ശേഷം, ആ സ്ഥലങ്ങളുടെ ലൊക്കേഷൻ മൊബൈൽ വഴി ഉപഭോക്താക്കൾക്ക് അയച്ചുകൊടുത്ത് വിൽപ്പന നടത്തിവരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.കൂടാതെ സാൽമിയയിലെ ഇയാളുടെ താമസസ്ഥലത്ത് കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.

തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി നടത്തിയ റെയ്ഡിൽ കൂടുതൽ മയക്കുമരുന്നും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു. ആകെ 101 പാക്കറ്റ് ഹെറോയിൻ, 25 പാക്കറ്റ് മെതാംഫെറ്റമിൻ (ക്രിസ്റ്റൽ മെത്ത്), മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, കൃത്യമായ അളവ് തൂക്കാനുള്ള തൂക്കം എന്നിവയാണ് പ്രതിയുടെ പക്കൽ നിന്നും താമസസ്ഥലത്തുനിന്നും പിടിച്ചെടുത്തത്. പ്രതിയെയും പിടിച്ചെടുത്ത തൊണ്ടിമുതടുകളും മേലധികാരികളുടെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!