കുവൈത്ത് സിറ്റി, സെപ്റ്റംബർ 24: എത്യോപ്യയിൽ നിന്ന് കുവൈത്തിലേക്ക് എത്തിയ യാത്രക്കാരനിൽ നിന്ന് 1,996 ലഹരി ഗുളികകൾ കസ്റ്റംസ് അധികൃതർ പിടികൂടി.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ (T4) നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്നെത്തിയ യാത്രക്കാരന്റെ കൈവശം ടാപെന്റഡോൾ (Tapentadol) അടങ്ങിയ 1,996 റയോൾ ഫോർട്ട് (Rayol Fort) ഗുളികകളാണ് കണ്ടെത്തിയത്. ഇവ സൈക്കോട്രോപിക് വിഭാഗത്തിൽപ്പെടുന്ന നിയന്ത്രിത മരുന്നുകളാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
വിശദമായ പരിശോധനയ്ക്ക് ശേഷം ഗുളികകൾ പിടിച്ചെടുത്ത് ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കി.യാത്രക്കാരനെയും പിടിച്ചെടുത്ത ഗുളികകളെയും തുടർ നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളിന് കൈമാറി.രാജ്യത്തേക്കുള്ള ലഹരിമരുന്ന് കടത്ത് തടയുന്നതിനായി എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കുവൈത്ത് കസ്റ്റംസ് വ്യക്തമാക്കി.



