കുവൈത്ത്: കിംഗ് അബ്ദുലസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് റോഡ് (റൂട്ട് 30) ശനിയാഴ്ച വൈകിട്ട് സബാഹിയ്യ ഭാഗത്ത് നിന്ന് ഫഹഹീൽ ഭാഗത്തേക്കുള്ള ദിശയിൽ വീണ്ടും തുറന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്.
അതേസമയം കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയിൽ ഇടത് ഷോൾഡർ, ഇടത് ലെയിൻ, മധ്യ ലെയിന്റെ പകുതി എന്നിവ മാർച്ച് 15, 2026 ഞായറാഴ്ച പുലർച്ചെ മുതൽ 10 ദിവസത്തേക്ക് അടച്ചിടുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.റോഡിൽ നടക്കുന്ന പരിപാലന/അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ താൽക്കാലിക നിയന്ത്രണം നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

