HomeGULFഫിഫ്ത്ത് റിംഗ് റോഡിൽ പുതിയ ട്രാഫിക്കും എക്സിറ്റുകളും തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം

ഫിഫ്ത്ത് റിംഗ് റോഡിൽ പുതിയ ട്രാഫിക്കും എക്സിറ്റുകളും തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം

spot_img

കുവൈറ്റ് സിറ്റി: ഫിഫ്ത്ത് റിംഗ് റോഡിൽ നിർമ്മാണം പൂർത്തിയായ പ്രധാന ട്രാഫിക് ലെയിനുകളും എക്സിറ്റുകളും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം കൈക്കൊണ്ടതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കൺട്രോൾ ടവറിന് എതിർവശത്തുള്ള ഫിഫ്ത്ത് റിംഗ് റോഡിലെ സൽമിയ ഭാഗത്തേക്ക് പോകുന്ന സ്ലോ ലെയിനും റൈറ്റ് ഷോൾഡറുമാണ് പുതുതായി തുറന്നത്. കൂടാതെ ഫിഫ്ത്ത് റിംഗ് റോഡിൽ കുവൈറ്റ് സിറ്റിയിൽ നിന്നും അഹ്മദിയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കിംഗ് ഫഹദ് റോഡ് വഴി സൽമിയ ഭാഗത്തേക്ക് സുഗമമായി പ്രവേശിക്കാനുള്ള രണ്ട് പ്രത്യേക എക്സിറ്റുകളും ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുതിയ മാറ്റങ്ങൾ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!