HomeGULFഎമർജൻസി മെഡിക്കൽ സർവീസസ് വിഭാഗത്തിൽ മിന്നൽ സന്ദർശനം നടത്തി കുവൈറ്റ് പ്രധാനമന്ത്രി; സന്നദ്ധത വിലയിരുത്തി

എമർജൻസി മെഡിക്കൽ സർവീസസ് വിഭാഗത്തിൽ മിന്നൽ സന്ദർശനം നടത്തി കുവൈറ്റ് പ്രധാനമന്ത്രി; സന്നദ്ധത വിലയിരുത്തി

Google search engine

കുവൈറ്റ് സിറ്റി: രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എമർജൻസി മെഡിക്കൽ സർവീസസ് ഡിപ്പാർട്ട്‌മെന്റിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുള്ള അപ്രതീക്ഷിത സന്ദർശനം നടത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാധിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വകുപ്പിന്റെ ഓപ്പറേഷൻ സെന്ററിലെത്തിയ അദ്ദേഹം മെഡിക്കൽ ടീമുകളുടെ പ്രവർത്തനസജ്ജതയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ഒരുക്കങ്ങളും നേരിട്ട് വിലയിരുത്തി.ആംബുലൻസ് സംവിധാനങ്ങളുടെ പ്രവർത്തന രീതിയെക്കുറിച്ചും അടിയന്തര റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി അംഗീകരിച്ചിട്ടുള്ള പ്രവർത്തന പദ്ധതികളെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി.

നിലവിലെ സാഹചര്യങ്ങളിൽ അതിവേഗ പ്രതികരണവും കൃത്യമായ വൈദ്യസഹായവും ഉറപ്പാക്കാൻ ലഭ്യമായ സാങ്കേതിക വിദ്യകളെയും വിദഗ്ധരായ മനുഷ്യവിഭവശേഷിയെയും കുറിച്ചും അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. വിവിധ വെല്ലുവിളികൾക്കിടയിലും മെഡിക്കൽ എമർജൻസി ടീമുകൾ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെയും അവരുടെ അർപ്പണബോധത്തെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

മാനുഷികവും ദേശീയവുമായ കടമ നിർവഹിക്കുന്നതിൽ അവർ കാണിക്കുന്ന ആത്മാർത്ഥത മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തബോധത്തോടെയും ഉയർന്ന കാര്യക്ഷമതയോടെയും പ്രവർത്തനം തുടരണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!