HomeGULFഇവന്റ് ടെന്റുകളും വിവാഹ ഹാളുകളും: പുതിയ താൽക്കാലിക ലൈസൻസുകൾ നിർത്തിവച്ചു

ഇവന്റ് ടെന്റുകളും വിവാഹ ഹാളുകളും: പുതിയ താൽക്കാലിക ലൈസൻസുകൾ നിർത്തിവച്ചു

Google search engine

കുവൈത്ത്: ഇവന്റ് ടെന്റുകളും താൽക്കാലിക വിവാഹ ഹാളുകളും സ്ഥാപിക്കാൻ പുതിയ താൽക്കാലിക ലൈസൻസുകൾ അനുവദിക്കുന്നത് അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി. ഈ തീരുമാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

നിലവിലെ പ്രദേശിക സാഹചര്യങ്ങളെ പരിഗണിച്ച് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മിനിസ്ട്രി ഓഫ് ഇന്റീരിയർ പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്.

പുതിയതായി വിവാഹ ഹാളുകൾക്കായുള്ള ടെന്റുകൾ സ്ഥാപിക്കാൻ അപേക്ഷ നൽകിയവർ, കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റി ശാഖകളിലെ പബ്ലിക് ക്ലീന്ലിനസ് വിഭാഗവും റോഡ് ഒക്ക്യുപേഷൻ വിഭാഗവും നടത്തുന്ന പരിശോധന ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.

താൽക്കാലിക ലൈസൻസുകൾ വീണ്ടും അനുവദിക്കുന്നതുവരെ ഈ നടപടിക്രമം തുടരുമെന്നും അധികൃതർ അറിയിച്ചു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!