കുവൈറ്റ് സിറ്റി : അമേരിക്ക–ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ CBSE ക്ലാസ് 12 ബോർഡ് പരീക്ഷകൾ റദ്ദാക്കി.മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടക്കാനിരുന്ന എല്ലാ ക്ലാസ് 12 പരീക്ഷകളും റദ്ദാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) ഞായറാഴ്ച അറിയിച്ചു.ഇതിന് മുമ്പ് തന്നെ ക്ലാസ് 10 ബോർഡ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. കൂടാതെ മാർച്ച് 16 വരെ നിശ്ചയിച്ചിരുന്ന ക്ലാസ് 12 പരീക്ഷകൾ മുൻപ് മാറ്റിവച്ചിരുന്നു.
ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ 150-ലധികം CBSE സ്കൂളുകളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിക്കും.പരീക്ഷകൾ നടത്താനുള്ള സാഹചര്യം പരിശോധിച്ച ശേഷവും ബന്ധപ്പെട്ട സ്കൂളുകളും അധികാരികളും നൽകിയ നിർദേശങ്ങളും പരിഗണിച്ച ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് CBSE അറിയിച്ചു. വിദ്യാർത്ഥികളുടെ ഫലം എങ്ങനെ പ്രഖ്യാപിക്കുമെന്ന് പിന്നീട് അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.

