HomeGULFകസ്റ്റംസിന്റെ പേരിൽ വ്യാജ സന്ദേശങ്ങളും വെബ്സൈറ്റുകളും; മുന്നറിയിപ്പ്

കസ്റ്റംസിന്റെ പേരിൽ വ്യാജ സന്ദേശങ്ങളും വെബ്സൈറ്റുകളും; മുന്നറിയിപ്പ്

spot_img

കുവൈത്ത് സിറ്റി: കസ്റ്റംസ് വകുപ്പിന്റെ പേരിൽ വരുന്ന വ്യാജ ഇമെയിലുകളും സന്ദേശങ്ങളും വെബ്സൈറ്റുകളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് മുന്നറിയിപ്പ് നൽകി.

വിശ്വാസമില്ലാത്ത ഉറവിടങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്കും ഇമെയിലുകൾക്കും മറുപടി നൽകരുതെന്നും, സംശയകരമായ ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കണമെന്നും, വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ ഏതൊരു അനധികൃത സ്ഥാപനത്തിനും നൽകാതിരിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇലക്ട്രോണിക് ഇടപാടുകൾ നടത്താനുള്ള അധികൃത മാർഗങ്ങൾ രണ്ടേ രണ്ടാണ് –• സാഹെൽ (Sahel) പ്ലാറ്റ്‌ഫോം വഴി• ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിഇതിനു പുറമേയുള്ള മറ്റ് മാർഗങ്ങൾ തട്ടിപ്പായിരിക്കാം എന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!