കുവൈത്ത് സിറ്റി: സൽമിയ, ജബ്രിയ, അൽറായി പ്രദേശങ്ങളിലെ വാട്ടർ ടാങ്കർ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 9 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ എമർജൻസി സംഘങ്ങൾ നടത്തിയ പരിശോധനയിൽ ടാങ്കർ ഉടമകൾ സർക്കാർ നിശ്ചയിച്ച വിലകൾ പാലിക്കാതിരിക്കുകയും ഉപഭോക്താക്കളെ ബാധിക്കുന്ന വിധത്തിൽ അനാവശ്യമായി വില വർധിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയതായി കുവൈത്ത് ന്യൂസ് ഏജൻസിയോട് (KUNA) മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘകരെതിരെ 9 കേസ് രജിസ്റ്റർ ചെയ്ത് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.മാർക്കറ്റിലെ സ്ഥിരത ഉറപ്പാക്കാനും സാധന-സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും പരിശോധനകളും മേൽനോട്ടവും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

