കുവൈത്ത്: നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് യാത്രാ ക്രമീകരണങ്ങൾ സംബന്ധിച്ച് ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി എയർ അറേബ്യയുടെ കുവൈത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
യോഗത്തിൽ മേഖലയിലെ എയർ അറേബ്യയുടെ നിലവിലെ പ്രവർത്തനസ്ഥിതിയും കുവൈത്തിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാനും പോകാനും ലഭ്യമായ യാത്രാ സൗകര്യങ്ങളും ചർച്ച ചെയ്തതായി എംബസി അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും എംബസിയുടെ ഏറ്റവും പ്രധാന മുൻഗണനയാണെന്ന് അംബാസഡർ വീണ്ടും വ്യക്തമാക്കി.

