കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയ 4 ശത്രു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം കണ്ടെത്തിയതായി കുവൈത്ത് സായുധസേന അറിയിച്ചു. ഇവയിൽ ഒരു ഡ്രോൺ നശിപ്പിച്ചതായും, മറ്റൊന്ന് ഭീഷണി പരിധിക്ക് പുറത്തേക്ക് വീണതായും കുവൈറ്റ് സായുധ സേന അധികൃതർ വ്യക്തമാക്കി.
കൂടാതെ, മറ്റു രണ്ട് ഡ്രോണുകൾ രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് വീണെങ്കിലും വസ്തു നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ സജ്ജതയോടെ പ്രവർത്തിക്കുന്നതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാൻ പറഞ്ഞു.

