കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ സാൽമിയ യൂണിറ്റ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് വുഐബിൽ ഇഫ്ത്വാർ മീറ്റ് സംഘടിപ്പിച്ചു. സംഗമം മസ്ജിദ് ഇമാം അബൂ മുസ്തഫ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് അഷ്റഫ് മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു.സാജിദ് റഹ്മാൻ ഫാറൂഖി ക്ലാസെടുത്തു. അൽ അമീൻ സുല്ലമി, ഷഹീൽ മാത്തോട്ടം, ശുഐബ് തിക്കോടി എന്നിവർ സംസാരിച്ചു. സ്ത്രീകളടക്കം അഞ്ചൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു.
സാൽമിയ ഐ.ഐ.സി ഇഫ്ത്വാർ സംഗമം
GULF
INTERNATIONAL
