HomeCommunityസ്നേഹാലയം പ്രവാസി അസോസിയേഷൻ കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സ്നേഹാലയം പ്രവാസി അസോസിയേഷൻ കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി : സ്നേഹാലയം പ്രവാസി അസോസിയേഷൻ കുവൈത്ത് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ഫെബ്രുവരി 20 ന് അബ്ബാസിയ യൂനൈറ്റെഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ സ്നേഹാലയം പ്രസിഡന്റ് നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു.

നിസ്കാര ചടങ്ങുകൾക്ക് അബ്ദുൽ റഷീദ് മുസ്ലലിയാർ മീനാട് നേതൃത്വം നൽകുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ഗർഷോം ഇന്റർനാഷണൽ അവാർഡ് ജേതാവ് മനോജ് മാവേലിക്കര, സെന്റ് ജോൺസ് മാർത്തോമാ പാരിഷ് കുവൈത്ത് റവറൻഡ് ബിനു അബ്രാഹം ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരും, വിവിധ സംഘടന ഭാരവാഹികളും ഇഫ്ത്താർ സംഗമത്തിൽ പങ്കുചേർന്നു. സ്നേഹാലയം പ്രവാസി അസോസിയേഷൻ ഭാരവാഹികളും, പ്രവർത്തകരും ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകി. സ്നേഹാലയം സെക്രട്ടറി അൻസാർ സ്വാഗതവും, സ്നേഹാലയം രക്ഷധികാരി അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!