കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ ജലീബ് യൂണിറ്റ് ഇഫ്ത്വാർ മീറ്റ് സംഘടിപ്പിച്ചു. സംഗമം ഐ.ഐ.സി വൈസ് പ്രസിഡൻറ് സിദീഖ് മദനി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് ഇ എ റഷീദ് അധ്യക്ഷത വഹിച്ചു. സാജിദ് റഹ്മാൻ ഫാറൂഖി ക്ലാസെടുത്തു. ആരിഫ് പുളിക്കൽ സ്വാഗതവും ജംഷീർ ഉണ്ണിയാലുക്കൽ നന്ദിയും പറഞ്ഞു. സ്ത്രീകളടക്കം നൂറ്റമ്പതോളും പേർ സംഗമത്തിൽ പങ്കെടുത്തു.
ജലീബ് ഐ.ഐ.സി ഇഫ്ത്വാർ സംഗമം
COMMUNITY
INTERNATIONAL
