HomeGULFഈദ് ആശംസകൾ നേർന്ന് കുവൈറ്റ് അമീർ

ഈദ് ആശംസകൾ നേർന്ന് കുവൈറ്റ് അമീർ

spot_img

കുവൈറ്റ് സിറ്റി: പരിശുദ്ധമായ ഈദുൽ ഫിത്തർ പ്രമാണിച്ച് കുവൈറ്റിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ നേർന്ന് കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്. അമീരി ദിവാനാണ് അമീറിന്റെ ഈ സന്ദേശം ഔദ്യോഗികമായി പുറത്തുവിട്ടത്. ഏവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ഈദാശംസകൾ നേരുന്നതിനൊപ്പം എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ എന്നും അമീർ ആശംസിച്ചു.

ഈ പുണ്യവേളയിൽ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമ്മദ് അൽ-സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് എന്നിവർക്കും അമീരി ദിവാൻ പ്രത്യേകമായി ആശംസകൾ അറിയിച്ചു. കുവൈറ്റിനും അറബ്-ഇസ്‌ലാമിക ലോകത്തിനും ഒരുപോലെ നന്മയും സമൃദ്ധിയും ഈ പെരുന്നാൾ സമ്മാനിക്കട്ടെയെന്നും അമീരി ദിവാൻ പ്രത്യാശ പ്രകടിപ്പിച്ചു. ലോകമെമ്പാടും സമാധാനവും സുരക്ഷയും ശാന്തിയും നിലനിൽക്കാനായി പ്രാർത്ഥിക്കുന്നതായും സന്ദേശത്തിൽ പറയുന്നു.

കുവൈറ്റ് എന്ന പ്രിയപ്പെട്ട മാതൃരാജ്യത്തെ എല്ലാവിധ വിപത്തുകളിൽ നിന്നും സംരക്ഷിക്കണമെന്നും, അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ജ്ഞാനപൂർണ്ണമായ നേതൃത്വത്തിന് കീഴിൽ രാജ്യത്ത് സുരക്ഷയും സുരക്ഷിതത്വവും പുരോഗതിയും എന്നും നിലനിൽക്കട്ടെ എന്നും അമീരി ദിവാൻ ആശംസിച്ചു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!