കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള മീന അബ്ദുല്ല റിഫൈനറിയിലെ ഒരു പ്രവർത്തന യൂണിറ്റിന് ഇന്ന് രാവിലെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് സ്ഥലത്ത് തീപിടിത്തം ഉണ്ടായി.
അടിയന്തര സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തീ നിയന്ത്രണവിധേയമാക്കി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
അതേസമയം, മീന അൽ അഹ്മദി റിഫൈനറിയിലെ ഒരു പ്രവർത്തന യൂണിറ്റിനെയും ഡ്രോൺ ആക്രമണം ലക്ഷ്യമിട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി. അവിടെ ഉണ്ടായ തീപിടിത്തം ചെറിയതായിരുന്നുവെന്നും ആരും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
