കുവൈത്ത്: രാജ്യത്തെ വ്യോമപരിധിയിൽ പ്രവേശിച്ച ശത്രു മിസൈലുകളും ഡ്രോണുകളും കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടയുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങളെ തടയുന്നതിനിടെയാണ് ഉണ്ടായത് എന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങളും പ്രവാസികളും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
