HomeGULFകുവൈത്തിൽ നാഷണൽ എമർജൻസി അലർട്ട് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു

കുവൈത്തിൽ നാഷണൽ എമർജൻസി അലർട്ട് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു

spot_img

കുവൈത്ത്: ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി പബ്ലിക് അതോറിറ്റിയും ചേർന്ന് സെല്ലുലാർ ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയ എമർജൻസി അലർട്ട് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു.

അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലുമുള്ള അധികൃത മുന്നറിയിപ്പുകളും അറിയിപ്പുകളും മൊബൈൽ ഉപകരണങ്ങളിലേക്ക് ഉടൻ എത്തിക്കുന്നതിനായാണ് ഈ സംവിധാനം ആരംഭിച്ചതെന്ന് മാധ്യമ ബ്രീഫിംഗിൽ സിവിൽ ഡിഫൻസ് അലർം സിസ്റ്റം വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ യൂസഫ് അൽ-ഒതൈബി അറിയിച്ചു.

സിസ്റ്റത്തിൽ നാല് തരത്തിലുള്ള സന്ദേശ അലർട്ടുകളുണ്ട്:

ലെവൽ 1 – ദേശീയ മുന്നറിയിപ്പ് (ഉയർന്ന ശബ്ദം)

ലെവൽ 2 – എമർജൻസി അലർട്ട് (മെസേജ് ശബ്ദം)

ലെവൽ 3 – ജനറൽ അലർട്ട് (സൈലന്റ് മെസേജ്)

ലെവൽ 4 – കാലാനുസൃത പരിശോധന (മെസേജ് ശബ്ദം)

ലെവൽ 1 ഒഴികെ മറ്റ് അലർട്ടുകൾ ഫോണിലെ സജ്ജീകരണങ്ങൾ വഴി നിയന്ത്രിക്കാനോ ഓഫാക്കാനോ കഴിയും.

ഇപ്പോൾ ഈ സംവിധാനം ആൻഡ്രോയിഡ്, ഹുവാവേ ഫോണുകളിൽ പ്രവർത്തിക്കും, പിന്നീട് ആപ്പിൾ ഉപകരണങ്ങൾക്കും പിന്തുണ നൽകുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!