HomeGULFഅതിർത്തികളിൽ കർശന സുരക്ഷ; പെരുന്നാൾ തിരക്കിനിടയിൽ അൽ-സൽമി, അൽ-അബ്ദാലി അതിർത്തികളിൽ കസ്റ്റംസ് ഡയറക്ടർ ജനറലിന്റെ മിന്നൽ...

അതിർത്തികളിൽ കർശന സുരക്ഷ; പെരുന്നാൾ തിരക്കിനിടയിൽ അൽ-സൽമി, അൽ-അബ്ദാലി അതിർത്തികളിൽ കസ്റ്റംസ് ഡയറക്ടർ ജനറലിന്റെ മിന്നൽ സന്ദർശനം

spot_img

കുവൈറ്റ് സിറ്റി: ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന അതിർത്തി കവാടങ്ങളിലെ സുരക്ഷയും പ്രവർത്തനസജ്ജതയും വിലയിരുത്താൻ കസ്റ്റംസ് ഡയറക്ടർ ജനറൽ യൂസഫ് അൽ-നുവൈഫും സംഘവും നേരിട്ടെത്തി. വെള്ളിയാഴ്ച അൽ-സൽമി അതിർത്തിയിൽ നടത്തിയ സന്ദർശനത്തിൽ കസ്റ്റംസ് നടപടിക്രമങ്ങൾ, യാത്രക്കാരുടെയും ചരക്ക് വാഹനങ്ങളുടെയും നീക്കം എന്നിവ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. ചരക്ക് നീക്കം വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ലെയിൻ സംവിധാനവും അദ്ദേഹം പരിശോധിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ യാത്രക്കാർക്കും വ്യാപാരികൾക്കും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

അന്വേഷണ-ഗവേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സാലിഹ് അൽ-ഒമറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അൽ-സൽമിയിലെ പരിശോധനയ്ക്ക് മുൻപായി അൽ-അബ്ദാലി അതിർത്തിയിലും സംഘം സന്ദർശനം നടത്തിയിരുന്നു. അവധി ദിനങ്ങളിൽ ജോലിഭാരം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കാട്ടുന്ന അർപ്പണബോധത്തെ ഡയറക്ടർ ജനറൽ പ്രത്യേകം അഭിനന്ദിച്ചു. അതിർത്തികളിൽ സേവനമനുഷ്ഠിക്കുന്ന ഇൻസ്പെക്ടർമാരുമായും മറ്റ് ജീവനക്കാരുമായും അദ്ദേഹം സംവദിക്കുകയും അവർക്ക് പെരുന്നാൾ ആശംസകൾ നേരുകയും ചെയ്തു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!