HomeCommunityകുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വെബിനാർ സംഘടിപ്പിച്ച് കേരള അസോസിയേഷൻ കുവൈറ്റ്

കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വെബിനാർ സംഘടിപ്പിച്ച് കേരള അസോസിയേഷൻ കുവൈറ്റ്

spot_img

കുവൈറ്റ്സിറ്റി: നിലവിലെ അശാന്തമായ ലോകസാഹചര്യങ്ങളും സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വവും മൂലം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉടലെടുത്ത ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് കേരള അസോസിയേഷൻ കുവൈറ്റ് പ്രത്യേക ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. “ആകുലതകളിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക്” എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ. വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

പരീക്ഷാ മാറ്റങ്ങൾ കുട്ടികളുടെ പഠനത്തെയും മാനസികാവസ്ഥയെയും ബാധിക്കാതിരിക്കാൻ രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും, പുതിയ അധ്യയനവർഷത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങളെ ഭയപ്പെടാതെ അവയെ അതിജീവിക്കാനുള്ള മനക്കരുത്ത് വളർത്തണമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

കുവൈറ്റിലെ പ്രമുഖ കോച്ചിങ് സെൻ്ററായ Q8IAS ഒരുക്കിയ സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന സംവാദത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ശ്രീ. സുരേഷ് ബാബു മറുപടി നൽകി. കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ബിവിൻ തോമസ് മോഡറേറ്ററായ വെബിനാറിന് ട്രഷറർ അനിൽ കെ ജി നന്ദി പറഞ്ഞു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!