ലോകത്ത് പല ഭാഗങ്ങളിലും, ഗൾഫ്നാടുകളിൽ പ്രത്യേകിച്ചും ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും , പ്രയാസങ്ങളും നീങ്ങി കിട്ടുവാനും, സമാധാനം പുലരുവാനും എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കാനും വിശുദ്ധ റമദാനില്‍ വിശ്വാസി സമൂഹം നേടിയെടുത്ത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുവാനും, സാഹോദര്യ സന്ദേശം പ്രചരിപ്പിക്കുവാനും ഈദുല്‍ ഫിത്വ്ര്‍ പ്രചോദനമാകണമെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കുവൈത്തിലെ മലയാളം ഖുത്തുബ പള്ളി കളിൽ സംഘടിപ്പിച്ച ഈദ് പ്രഭാഷണത്തിൽ ഖതീബുമാർ ആഹ്വാനം ചെയ്തു.
സാൽമിയ അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ്, ഷർ ക്ക് സമീർ അലി ഏകരൂൽ , ഖൈത്താൻ സ്വാലിഹ് സുബൈർ,ഫർവാനിയ അഷറഫ് ഏകരൂൽ, ജഹറ അബ്ദുസ്സലാം സ്വലാഹി, റിഗ്ഗായി ഷഫീക്ക് മോങ്ങം, അഹമ്മദി മുസ്തഫ സഖാഫി, മെഹബുല സിദ്ധീഖ് ഫാറൂഖി,മംഗഫ് കെ.സി.മുഹമ്മദ് നജീബ് എന്നിവർ ഈദ് പ്രാർഥനയ്ക്കും, പ്രഭാഷണത്തിനും നേതൃത്വം നൽകി. എല്ലാ പള്ളികളിലും സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നൂറുക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയിൽ അണിചേർന്നു.
