HomeGULFസോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

spot_img

കുവൈറ്റ് സിറ്റി : സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും പ്രചരിപ്പിച്ച ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, 1000-ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തുവെന്ന തെറ്റായ അവകാശവാദം ഇയാൾ ഉന്നയിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇതിന് യാതൊരു അടിസ്ഥാനവും ഇല്ലാത്തതും പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നവയാണെന്ന് അധികൃതർ പറഞ്ഞു.

ഇറാന്റെ ആക്രമണത്തെ അനുകൂലിക്കുന്നവർക്കായി മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അധികൃത വിവരങ്ങൾ അധികൃത സ്രോതസ്സുകളിൽ നിന്നുമാത്രം സ്വീകരിക്കണമെന്നും, അഭ്യൂഹങ്ങളോ തെറ്റായ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!