കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബൗസ്‌ലൈബ് അറിയിച്ചു. ഇവരെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിരോധ സംവിധാനങ്ങൾ നടത്തിയ തടയൽ പ്രവർത്തനങ്ങളിലൂടെ വീണ ഷ്രാപ്നൽ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട 12 റിപ്പോർട്ടുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഫോടകവസ്തു നിർവീര്യമാക്കൽ സംഘങ്ങൾ കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ മൊത്തം 484 റിപ്പോർട്ടുകളാണ് സംഘങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.
