HomeCommunityകേരള അസോസിയേഷൻ കുവൈറ്റ് മെമ്പർഷിപ്പ് ക്യാമ്പയിനിന് ആവേശകരമായ തുടക്കം

കേരള അസോസിയേഷൻ കുവൈറ്റ് മെമ്പർഷിപ്പ് ക്യാമ്പയിനിന് ആവേശകരമായ തുടക്കം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി മലയാളി സമൂഹത്തിൽ കാൽനൂറ്റാണ്ടിലേറെയായി സേവനനിരതമായ കേരള അസോസിയേഷൻ കുവൈറ്റിന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം അബ്ബാസിയയിൽ വെച്ച് നടന്നു. Q8IAS CEO ശ്രീ. സുനിൽ കുമാർ നായർ മെമ്പർഷിപ്പ് സ്വീകരിച്ചുകൊണ്ട് ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രവാസികളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ മെമ്പർഷിപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ, ട്രഷറർ അനിൽ കെ.ജി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അസോസിയേഷന്റെ വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ മെമ്പർഷിപ്പ് വിതരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസി മലയാളി സമൂഹത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ എല്ലാ മലയാളികളും പങ്കാളികളാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!