ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അസന്നമായ നിയമസഭ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലയിലെ പ്രചരണങ്ങൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈൻ അവലോകന യോഗം സംഘടിപ്പിച്ചു,ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത്ന്റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ യോഗം ഉത്ഘാടനം ചെയ്തു, ജില്ലാ ചുമതലയുള്ള നാഷണൽ കമ്മിറ്റി സെക്രട്ടറി സുഭാഷ് നായർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകി, ജില്ലാ വൈസ് പ്രസിഡന്റ്മാരായ നാസർ ചുള്ളിക്കര, നൗഷാദ് കള്ളാർ, സെക്രട്ടറി ഇക്ബാൽ മെട്ടമ്മൽ, ഗിരീഷ് രാജപുരം എന്നിവർ വിവിധ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും, സാധ്യതകളും വിലയിരുത്തി സംസാരിച്ചു. ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ UDF സ്ഥാനാർഥികളുടെ വിജയത്തിനായി സാധ്യമാകുന്ന രീതിയിൽ പ്രചരണം പ്രവർത്തനങ്ങളിൽ സജീവമാകാനും, നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ട് UDF ന് വോട്ട് ചെയ്യിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താനും യോഗം അംഗങ്ങളോട് ആവശ്യപ്പെട്ടു.ജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും, ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും പറഞ്ഞു.
തിരഞ്ഞെടുപ്പ് അവലോകന യോഗം സംഘടിപ്പിച്ചു
GULF
