മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈറ്റ് (MMMEK), ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് 10/04/2026-ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സമൂഹസേവനവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാപരമായ പ്രവർത്തനമായിരുന്നു ഇത്.
അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. MMMEK അംഗങ്ങളും BDK കുവൈറ്റ് ചാപ്റ്റർ സന്നദ്ധപ്രവർത്തകരും ചേർന്നാണ് ക്യാമ്പ് ഏകോപിപ്പിച്ചത്.
രക്തദാനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.രക്തദാന ക്യാമ്പുകൾ അല്ലെങ്കിൽ അവബോധ പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവർ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് BDK കുവൈറ്റ് ചാപ്റ്റർ അറിയിച്ചു.
