കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സോഷ്യൽ പദ്ധതിയുടെ കീഴിൽ പൊതു സമൂഹത്തിനായി നിർമാണം പൂർത്തിയാക്കിയ ഇരുപത്തി എട്ടാമത്തെ പൊതു കിണർ പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറപഞ്ചായത്തിലെ ചെമ്പ്രയിൽ പൊതു സമൂഹത്തിനായി തുറന്ന് കൊടുത്തു.പൊതു കിണറിൻ്റെ ഉദ്ഘാടനം തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല ടീച്ചർ നിർവഹിച്ചു.
ശക്തമായ വേനൽ ചൂടിൻ്റെ പാരമ്യതയിൽ കത്തിജ്ജ്വലിക്കുന്ന കരിമ്പനകളുടെ നാട്ടിൽ ആശ്വാസത്തിൻ്റെ തെളി നീരായി മാറിയ ശുദ്ധജല പദ്ധതിയുടെ വിതരണോല്ഘാടനം ഗ്രാമവാസികളടെ ആഘോഷം തിമർപ്പിൽ നിറഞ്ഞ ജന സാന്നിധ്യത്തിൽനേതാക്കൾ നിർവഹിച്ചു.കെ. കെ. എം.എ കേരള സംസ്ഥാന പ്രസിഡന്റ് അബ്ദുൽ റസാഖ് മേലടി അദ്ധ്യക്ഷത വഹിച്ചു പൊതുപരിപാടി മുൻ കേന്ദ്ര സി.എഫ്. ഒ മുഹമ്മദലി മാത്ര മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് പ്രാദേശിക വാർഡ്മെമ്പർമാരായ ശ്രീജ, അബ്ദുൽ ഖാദർ, അബൂബക്കർ, ഹൈദ്രോസ് ( മഹല്ല് കമ്മറ്റി സെക്രട്ടറി) സൈയ്‌ത് മുഹമ്മദ്കൊടുങ്ങല്ലൂർ ( സ്റ്റേറ്റ് സെക്രടറി ) അലിക്കുട്ടി ഹാജി (വൈസ് പ്രസിഡൻ്റ് സംസ്ഥാന കമ്മറ്റി )കെ.ടി. അബ്ദുൽ സലാം ( സംസ്ഥാന സെക്രട്ടറി) സിദ്ധീഖ് പൊന്നാനി ( സിറ്റി ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് ) ഷംസുദ്ധീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.അബ്ദുൽ സെലാം സാഹിബിൻ്റെ ഖിറാഅത്തോടെആരംഭിച്ച ചടങ്ങിന് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സി.കെ അബ്ദുൽ അസീസ് സ്വാഗതവും, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യു.എ ബക്കർകൃതജ്ജതയുംരേഖപ്പെടുത്തി. KKMA news 27 April 2026
