കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന്റെ ഭാഗമായി “കാസ്രോട്ടാരവം” സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ധ്യക്ഷതയിൽ ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ആക്റ്റിങ് ജനറൽ സെക്രട്ടറി സലാം പട്ടാമ്പി, പ്രവർത്തക സമിതി അംഗം ഖാദർ കൈതക്കാട്, ജില്ലാ ഭാരവാഹികളായ അബ്ദുള്ള കടവത്ത്, കബീർ തളങ്കര, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, സി.പി.അഷ്റഫ്, വിവിധ മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി, ഹസ്സൻ ബല്ല,അഷ്റഫ് കോളിയടുക്കം, ഗഫൂർ കോട്ടക്കുന്ന്, ഉമ്മർ ഉപ്പള തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി പച്ച നിറത്തിലുള്ള മധുര പദാർത്ഥങ്ങളും പാനീയങ്ങളും പ്രവർത്തകർ പരസ്പരം പങ്കിട്ടു.ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, വിവിധ ജില്ലാ മണ്ഡലം പ്രവർത്തകർ സംബന്ധിച്ചു. കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, സെക്രട്ടറി മുത്തലിബ് തെക്കേക്കാട് നന്ദിയും പറഞ്ഞു.
