HomeCommunityഫോക്ക് മെഡിക്കൽ ക്യാമ്പ്; വൻ ജനപങ്കാളിത്തത്തോടെ ഒന്നാം ഘട്ടം സമാപിച്ചു

ഫോക്ക് മെഡിക്കൽ ക്യാമ്പ്; വൻ ജനപങ്കാളിത്തത്തോടെ ഒന്നാം ഘട്ടം സമാപിച്ചു

spot_img

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷനും (ഫോക്ക്) മെട്രോ മെഡിക്കൽ കെയറും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഒന്നാം ഘട്ടം ആവേശകരമായ ജനപങ്കാളിത്തത്തോടെ സമാപിച്ചു. സാൽമിയ ബ്ലോക്ക് മൂന്നിൽ പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ കെയർ ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ ഇരുനൂറ്റമ്പതിലേറെ പേർ വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി.

സെൻട്രൽ സോണിന്റെ ചുമതലയുള്ള ഫോക്ക് വൈസ് പ്രസിഡന്റ് പ്രനീഷ് കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് എൽദോ ബാബു ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മെട്രോ മെഡിക്കൽ കെയർ കോർപ്പറേറ്റ് മാനേജർ ബഷീർ ബാത്ത മുഖ്യപ്രഭാഷണം നടത്തി. ആക്ടിംഗ് ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ ചടങ്ങിന് അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ഫോക്ക് രക്ഷാധികാരി സമിതിയംഗം അനിൽ കേളോത്ത്, ഉപദേശകസമിതി അംഗം ഓമനക്കുട്ടൻ, മെട്രോ മെഡിക്കൽ കെയർ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ്, ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ ഫൈസൽ ഹംസ, ഫോക്ക് ചാരിറ്റി സെക്രട്ടറി സജിൽ പി.കെ, ഫോക്ക് വനിതാവേദി ചെയർ പേഴ്സൻ ശരണ്യ പ്രിയേഷ്, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫോക്ക് ട്രഷറർ സൂരജ് കെ.വി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.ക്യാമ്പിന് നൽകിയ മികച്ച പിന്തുണയ്ക്കും സൗകര്യങ്ങൾക്കും നന്ദി സൂചകമായി മെട്രോ മെഡിക്കൽ കെയർ സാൽമിയ ബ്രാഞ്ച് മാനേജർ ലിറ്റി സാബുവിന് ഫോക്കിന്റെ ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തിന് പുറമെ വിവിധ ലാബ് പരിശോധനകളും കുറഞ്ഞ നിരക്കിലുള്ള തുടർചികിത്സാ പാക്കേജുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് സംഘടിപ്പിച്ച ക്യാമ്പിലേക്ക് രാവിലെ മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

വരും ഘട്ടങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ ഇത്തരം ക്യാമ്പുകൾ തുടരുമെന്ന് ഫോക്ക് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ തുടർച്ചയായി മെയ് 15-ന് ജലീബ് അൽ ഷുവൈഖ് മെട്രോ മെഡിക്കൽ കെയറിലും, മെയ് 29-ന് മെഹബുള്ള മെട്രോ മെഡിക്കൽ കെയറിലും അടുത്ത മെഡിക്കൽ ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ഫോക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ വനിതാവേദി അംഗങ്ങൾ, വളന്റിയർ വിംഗ് എന്നിവർ മെഡിക്കൽ ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!