കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ IT & Talent വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “Crossroads 2026” പരിപാടിയിൽ CBSE പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ Talent Teen വിദ്യാർത്ഥികളെ മെമെന്റോകൾ നൽകി ആദരിച്ചു. മികച്ച വിജയം നേടിയവർ ഹനിയ പേക്കാടൻ, നബീഹ് അബ്ദുൽ റഷീദ്, അദീബ മെഹ്റിൻ, അഹ്മദ് യാസീൻ, സാമിഹ ഹനൂബ്, റെനിൻ റഹീസ് റോഷൻ, ഷഹദ ഷരീഫ്, ഹയ അബ്ദുൽ ജലീൽ, അഹ്മദ് ആസിം പാഷ അജ്ബ്, മുഹമ്മദ് ഷാഹിസ്, അയ്ദിൻ ഉസ്മാൻ, റയ്യാൻ നസീം, ഇശൽ ഫാത്തിമ്മ അഹമദ്, അഹ്യാൻ അബ്ദുൽ സലാം, റീമ ജാഫർ, അൻസ നസ്റിൻ അസ്ലം എന്നിവരാണ്.
മെമെന്റോ വിതരണം ഐ.ഐ.സി പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി, ജനറൽ സെക്രട്ടറി യൂനുസ് സലീം, മനാഫ് മാത്തോട്ടം, ലത്തീഫ് പെക്കാടൻ, ഫർഹ അബ്ദുറഹിമാൻ, സഅദ് പുളിക്കൽ, ടി.എം.എ റഷീദ്, ഷാനിബ് എന്നിവർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ പരിശ്രമത്തെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയെയും പരിപാടിയിൽ അഭിനന്ദിച്ചു. ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഐ.ഐ.സി ഐ.ടി സെക്രട്ടറി അഫ്സൽ അലി അധ്യക്ഷത വഹിച്ചു.

