HomeCommunityവോയ്സ് കുവൈത്ത് ഫിൻതാസ് യൂനിറ്റിന് പുതിയ ഭാരവാഹികൾ

വോയ്സ് കുവൈത്ത് ഫിൻതാസ് യൂനിറ്റിന് പുതിയ ഭാരവാഹികൾ

spot_img

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫിൻതാസ് യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ് പി.ചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ,കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, കേന്ദ്ര കമ്മിറ്റി ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും ഫിൻതാസ് യൂനിറ്റ് കൺവീനർ അതുൽ തുളസി നന്ദിയും പറഞ്ഞു. ഫിൻതാസ് യൂനിറ്റ് പുതിയ ഭാരവാഹികൾ:അതുൽ തുളസി (കൺവീനർ),രഞ്ജിത്ത് രാജൻ (സെക്രട്ടറി),ജിനേഷ് കെ.എ(ട്രഷറർ),വിപിൻ കൃഷ്ണൻ (ജോയിന്റ് കൺവീനർ ),വിഷ്ണു ശശികുമാർ (ജോയിന്റ് സെക്രട്ടറി),അജീഷ് എം.പി(ജോയിന്റ് ട്രഷറർ),സുജിത്ത് മോഹൻ,ജിഷ്ണു.ടി,അച്ചു വിനോദ്, ലിഷിത്ത് ലക്ഷ്മൺ.വി.വി,രാഹുൽ. ടി.ആർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!