HomeCommunityരമേശൻ ചാത്തോത്തിന് വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി

രമേശൻ ചാത്തോത്തിന് വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി

spot_img

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) 29 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വോയ്സ് കുവൈത്ത് സിറ്റി യൂനിറ്റ് അംഗം രമേശൻ ചാത്തോത്തിന് യാത്രയയപ്പ് നൽകി. വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു,കേന്ദ്ര രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്,കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹൻ, കേന്ദ്ര വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ,കേന്ദ്ര ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, സിറ്റി യൂനിറ്റ് ജോയിന്റ് കൺവീനർ പ്രബീഷ് എ.കെ,സിറ്റി യൂനിറ്റ് ജോയിന്റ് സെക്രട്ടറി ജിജേഷ് എൻ.ബി,സിറ്റി യൂനിറ്റ് ജോയിന്റ് ട്രഷറർ അനിൽ വാഴയിൽ, സിറ്റി യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ദിലീഷ് കുമാർ പി.കെ,ശശി വാഴയിൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി .ചന്ദ്രൻ രമേശൻ ചാത്തോത്തിന് സ്നേഹോപഹാരം നൽകി. രമേശൻ ചാത്തോത്ത് മറുപടി പ്രസംഗം നടത്തി. സിറ്റി യൂനിറ്റ് കൺവീനർ ഷിൻജിത്ത്.സി സ്വാഗതവും സിറ്റി യൂനിറ്റ് സെക്രട്ടറി സതീഷ് കുമാർ. സി.ടി നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!