തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) 9, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന കളിക്കളം കുട്ടികൾക്കായി Career Guidance പരിപാടിയും കുട്ടികൾക്കായുള്ള കൗൺസിലിംഗ്, മാനസികാരോഗ്യ ബോധവത്കരണ ക്ലാസും 05.06.2026 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ അബ്ബാസിയ ഹെവൻസ് ഹാളിൽ സംഘടിപ്പിച്ചു.
ട്രാസ്ക് വൈസ് പ്രസിഡന്റ് (ആക്ടിങ് പ്രസിഡന്റ്) ശ്രീ. ജോയ് ചിറ്റിലപ്പിള്ളി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കളിക്കളം സെക്രട്ടറി മാസ്റ്റർ ഏദൽ ജോസഫ് ജിൽ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ശ്രീ. സുജീഷ്, വനിതാവേദി ജനറൽ കൺവീനർ ശ്രീമതി വിജിത രതീഷ് എന്നിവർ ആശംസകൾ നേർന്നു.വനിതാവേദി ജോയിന്റ് സെക്രട്ടറി ശ്രീമതി ക്രിസ്റ്റൽ മഞ്ഞളി അവതാരകയായ പരിപാടിയിൽ Certified Career Counselor for International Studies ആയ ശ്രീ. റിയാസ് മോഹിദീൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. “A Better Future Starts with a Healthy Mind” എന്ന വിഷയത്തിൽ ശ്രീ. വിദ്യാമാധവൻ കൗൺസിലിംഗ് ക്ലാസും അവതരിപ്പിച്ചു.
കേന്ദ്രഭരണസമിതി അംഗങ്ങളായ, വനിതാവേദി സെക്രട്ടറി ശ്രീമതി. സുബൈദ ഷാജഹാൻ, സ്പോർട്സ് കൺവീനർ ശ്രീ. മുകേഷ് ഗോപാലൻ, മീഡിയ കൺവീനർ ശ്രീ. ജിൽ ചിന്നൻ, സോഷ്യൽ വെൽഫയർ കൺവീനർ ശ്രീ. സുധീർ കല്ലായിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.കുട്ടികൾ, രക്ഷിതാക്കൾ, അസോസിയേഷൻ ഭാരവാഹികൾ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. എല്ലാവർക്കും അസോസിയേഷൻ ട്രഷറർ ശ്രീ. മനോജ് കുരുംബയിൽ നന്ദി രേഖപ്പെടുത്തി.

