HomeCommunityമെഡിക്കൽ ക്യാമ്പ് ഫ്ലെയർ പ്രകാശനം ചെയ്തു

മെഡിക്കൽ ക്യാമ്പ് ഫ്ലെയർ പ്രകാശനം ചെയ്തു

spot_img

ഒഐസിസി യൂത്ത് വിങ്ങ് കുവൈറ്റിന്റെ നേതൃത്വത്തിൽ ശ്രീ ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഫർവാനിയ ബദർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ജൂൺ 26 നു നടത്തപ്പെടുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലെയർ പ്രകാശനം അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ വെച്ചു നടത്തി.

ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ബി എസ് പിള്ള ഫ്ലെയർ പ്രകാശനം നിർവഹിച്ചു. യൂത്ത് വിങ്ങ് പ്രസിഡന്റ് ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി ജനറൽ സെക്രട്ടറി ( സംഘടന ചുമതല) എം എ നിസാം,വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ലേഡീസ് വിങ് പ്രസിഡന്റ് ഷെറിൻ ബിജു,കൂടാതെ ഒഐസിസി നാഷണൽ കമ്മിറ്റി ഭാരവാഹികൾ,ജില്ലാ ഭാരവാഹികൾ,യൂത്ത് വിങ് ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!