കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ( കേര ) 2025 – 26 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ടായി ബിനിൽ സ്കറിയ, ജനറൽ സെക്രട്ടറിയായി രാജേഷ് മാത്യു, ട്രഷറർ ആയി ശശികുമാർ, വൈസ് പ്രസിഡന്റുമാരായി നൈജിൽ എ സി, ശ്രീജ അനിൽകുമാർ സെക്രട്ടറിമാരായി ജിൻസ് പി ജോയ്, നൂർജഹാൻ അസിസ്റ്റന്റ് ട്രഷറർ ആയി മാത്യു വർഗീസിനെയും തിരഞ്ഞെടുത്തു. വനിതാവേദി കൺവീനറായി അൻസമോൾ വി എ, കൂടാതെ 16 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ആക്ടിംഗ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ നൈജിൽ സ്വാഗതവും, രാജേഷ് മാത്യു കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ജിൻസ് പി ജോയ് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിക്കുകയും, ശ്രീജ, ബിജു എസ് പി എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. യോഗാവസാനം ശശികുമാർ നന്ദി അറിയിച്ചു.

