HomeCommunityകെ.ഡി.എൻ.എ കുവൈത്തിന് പുതിയ നേതൃത്വം.

കെ.ഡി.എൻ.എ കുവൈത്തിന് പുതിയ നേതൃത്വം.

spot_img

കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 11ന് വൈകുന്നേരം അബ്ബാസിയ സംസം ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡിയോഗം യോഗത്തിൽ കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു. കെ.ഡി.എൻ.എ വൈസ് പ്രസിഡണ്ടുമാരായ അസീസ് തിക്കോടി, പ്രജു ടി.എം, ഷിജിത്ത് ചിറക്കൽ അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, വുമൺസ് ഫോറം ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

2024-26 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ മൻസൂർ ആലക്കലും അവതരിപ്പിച്ചു. കെ.ഡി.എൻ.എ വൈസ് പ്രസിഡണ്ട് അസീസ് തിക്കോടി നിരീക്ഷകനായി 2026-27 കാലയളവിലേക്കുള്ള കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികൾ : ഇല്യാസ് തോട്ടത്തിൽ (പ്രസിഡണ്ട്) ഉബൈദ് ചക്കിട്ടക്കണ്ടി, തുളസീധരൻ തോട്ടക്കര, രാമചന്ദ്രൻ പെരിങ്ങോളം (വൈസ് പ്രസിഡണ്ടുമാർ), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), ഷൗക്കത്ത് ആർ.എൻ (ജോ. സെക്രട്ടറി), എം.പി അബ്ദുറഹ്മാൻ (ട്രഷറർ), പ്രത്യുമ്‌നൻ മൂടാട്ട് (ജോ. ട്രഷറർ)പ്രജു ടി.എം, (സെക്രട്ടറി – മെമ്പർഷിപ്പ്) ഹമീദ് പാലേരി (ജോ. സെക്രട്ടറി – മെമ്പർഷിപ്പ്), മൻസൂർ ആലക്കൽ (സെക്രട്ടറി – മീഡിയ, ഡാറ്റ, ഐടി), വിജേഷ് വേലായുധൻ (സെക്രട്ടറി – മെഡിക്കൽ വിംഗ്), ഹനീഫ കുറ്റിച്ചിറ (സെക്രട്ടറി – ചാരിറ്റി & വെൽഫെയർ), റാഫി കല്ലായി (സെക്രട്ടറി – ആർട്സ്), ഷമീർ പി.എസ് (സെക്രട്ടറി – സ്പോർട്സ്) അസീസ് തിക്കോടി (ഓഡിറ്റർ) അഡ്വൈസറി ബോർഡ് അംഗങ്ങളായികൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, സുരേഷ് മാത്തൂർ, സന്തോഷ് പുനത്തിൽ എന്നിവരെയും കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായി സുൽഫിക്കർ എം.പി, ഷിജിത് കുമാർ, അബ്ദുൾ റൗഫ്, ഷാജഹാൻ കളത്തിൽ, അനസ് പുതിയോട്ടിൽ, ഷംസീർ വി.എ, സമീർ വെള്ളയിൽ എന്നിവരെയും തെരഞ്ഞെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!