കുവൈറ്റ് : ഇന്ത്യയിൽ പ്രഥമമായി കേന്ദ്ര സർക്കാർ 2026 ജൂലൈ ഒന്നിന് നടപ്പിലാക്കുന്ന ഡിജിറ്റൽ സെൻസസ് ഗൾഫ് മേഖല അടക്കം വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹം വിട്ട് പോവുന്ന സാഹചര്യം മനസിലാക്കി സംസ്ഥാന സർക്കാർ കേന്ദ്ര വിദേശ കാര്യമന്ത്രാലയമ വഴി ഇടപെടണമെന്ന് കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. സെൻസസ് പ്രക്രിയകളിൽ നേരിട്ട് ഇടപെടൽ നടത്തുവാൻ പ്രവാസികൾക്ക് സാധിക്കില്ലന്ന ആശങ്ക പൊതുവിൽ ചർച്ച ചെയപ്പെടുന്നുണ്ട്.
വിദേശത്ത് കുടുംബ സമേതം ജീവിക്കുന്നവരുടെ പൂട്ടി കിടക്കുന്ന വീടുകൾ സെൻസസ് നിന്ന് ഒഴിവാകുമെന്നതും, പിന്നീട് അതൊരു പ്രശ്നം ഉണ്ടാക്കുമെന്ന കാര്യം ശ്രദ്ധിക്കപ്പെടേണ്ടതാണെന്നത് ഏറെ ഗൗരവമായ വിഷയം കൂടിയാണെന്ന് കെ.കെ.എം.എ. അഭിപ്രായപ്പെട്ടു ഇന്ത്യൻ എംബസികളും, കൗൺസിലെറ്ററും വഴി പ്രവാസി സമൂഹത്തിന് രെജിസ്ട്രേഷൻ സൗകര്യം ഒരുക്കുകയോ ഡിജിറ്റൽ പോർടെൽ വഴി അന്താരാഷ്ട്ര നമ്പറുകൾ കൂടി ഉപയോഗിച്ച് സെൻസസ് പൂർത്തീകരിക്കുവാൻ വഴി ഒരുക്കുകയോ വേണമെന്ന് കെ.കെ.എം.എ.ആവശ്യപ്പെട്ടു.



